NavaJyothi College

ഫോറസ്റ്റ് ദിനം 

നവജ്യോതി കോളേജ് ഫ്ലോറ നേച്ചർ ക്ലബ്ബ് അംഗങ്ങൾ  കർണാടക  ഫോറസ്റ്റ് ഓഫീസിൽ എത്തി അവിടുത്തെ ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ചും പഴവർഗ്ഗങ്ങൾ സമ്മാനിച്ചും ആശംസകൾ അറിയിച്ചും ഫോറസ്റ്റ് ദിനം ആഘോഷിച്ചു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ മധുരപലഹാരങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നവജ്യോതി കോളേജിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്തു.

ലോക കാവ്യദിനം.....

കോളേജ്  ക്യാമ്പസിൽ കവിതാ മരം നിർമ്മിച്ചുകൊണ്ട് ഫ്ലോറ നേച്ചർ ക്ലബ്ബ് ലോക കാവ്യദിനം ആഘോഷിച്ചു.

നവജ്യോതി  വുമൺ പുരസ്കാർ 
 
2024-25 വർഷത്തെ നവജ്യോതി വുമൺ  പുരസ്കാരത്തിന്  മൂന്നാം വർഷ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനി വൈശാലി രവീന്ദ്രൻ  അർഹയായി.

നവജ്യോതി  വുമൺ പുരസ്കാർ -

2024-25 വർഷത്തെ നവജ്യോതി വുമൺ  പുരസ്കാരത്തിന് കോമേഴ്‌സ് വിഭാഗം അധ്യാപിക ശ്രീമതി. മഹിമ ബോബൻ അർഹയായി.
 

ദേശീയതല ഡാൻസ് ഫെസ്റ്റും, വനിതാവാരാഘോഷ സമാപനവും നടത്തി നവജ്യോതി കോളേജ് 

ചെറുപുഴ:  നവജ്യോതി കോളേജിൽ ബൈലാമോസ് നാഷണൽ ലെവൽ ഡാൻസ് ഫെസ്റ്റും വനിതാ വാരാഘോഷ സമാപനവും  നടത്തപ്പെട്ടു. ഇന്ത്യയിലെത്തന്നെ ഏറ്റവും അധികം യൂട്യൂബ് സബ്സ്ക്രൈബേഴ്സ്  ഉള്ള KL ബിജു ബ്രോയും ഫാമിലിയും ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വനിതാവാരാഘോഷ സ്പെഷ്യൽ പ്രിൻസിപ്പൽ ശ്രീമതി ഹണി ജോൺസൺ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ സോമശേഖരൻ, കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട്, ബർസാർ ഫാ. അരുൺ ജെയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസ് താമരക്കാട്ട്, വനിതാ വാരാചരണ സ്പെഷ്യൽ ഡയറക്ടർ ശ്രീമതി ഐശ്വര്യ എസ്‌, വൈസ് പ്രിൻസിപ്പൽ ശ്രീമതി സ്മൃതി ടി വി, ഇടവക വികാരി ഫാ. ജേക്കബ് കുറ്റികാട്ടുകുന്നേൽ എന്നിവർ സദസ്സിൽ നിറസാന്നിധ്യമായി. ഇന്ത്യയുടെ വിവിധ  ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇഞ്ചോടിഞ്ചു പോരാട്ടം കാഴ്ചവെച്ച മത്സരം വിധികർത്താക്കളിൽ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും കാണികളുടെ  മനസ്സുനിറയുന്നതായിരുന്നു ഓരോ നിമിഷവും. വാശിയേറിയ ഡാൻസ് ഫെസ്റ്റിൽ ഒന്നാം സമ്മാനമായ 25000 രൂപയ്ക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് സ്പെക്ടാക്കുലർ ഡാൻസ് സ്റ്റുഡിയോയും, രണ്ടാം സമ്മാനമായ 15000 രൂപക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് എസ്‌ റ്റി എസ്‌ നീലേശ്വരവും, മൂന്നാം സമ്മാനമായ 10000 രൂപക്കും ട്രോഫിക്കും സർട്ടിഫിക്കറ്റിനും അർഹരായത് കൊച്ചിൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും  ആണ്. ഈ വേദിയിൽ തന്നെ നവജ്യോതി കോളേജ് വനിതാ വാരാഘോഷ സമാപനവും നടത്തപ്പെട്ടു. വനിതാ വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചയായി പലവിധത്തിലുള്ള പരുപാടികളാണ് നവജ്യോതി കോളേജിൽ നടത്തപ്പെട്ടത്. അതിൽ ഏറെ ശ്രദ്ധയാകർഷിച്ചതും, അഭിമാനകരമായതും  നവജ്യോതി കോളേജിന്റെ ഭരണസിരകളിൽ വനിതകൾ സ്ഥാനമേറ്റതാണ്. നാഷണൽ ലെവൽ ഡാൻസ് ഫെസ്റ്റിനു ചുക്കാൻപിടിച്ചതും നേതൃത്വം നൽകിയതുമെല്ലാം ഈ വനിതാ നേതൃത്വമാണ്. പത്തു വർഷങ്ങളിലേറെയായി നല്കപ്പെടുന്ന നവജ്യോതി  വുമൺ പുരസ്കാരവും വേദിയിൽ നൽകപ്പെട്ടു.  പുരസ്കാരത്തിന് കോമേഴ്‌സ് വിഭാഗം അധ്യാപിക മഹിമ ബോബനും, മൂന്നാം വർഷ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിനി വൈശാലി രവീന്ദ്രനും അർഹരായി. വനിതാ ദിനത്തിന്റെ ഭാഗമായി വിശിഷ്ട അതിഥിയായ കാർത്തിയായനിയമ്മയെ ആദരിക്കുകയും നവജ്യോതി കോളേജ് ലക്ഷ്യ വുമൺ സെല്ലിന്റെ കയ്യെഴുത്തു മാസിക 'ചിന്തനം'  പ്രകാശനം ചെയ്യുകയും ലക്ഷ്യ വുമൺ സെല്ലിൻ്റെ  ഷോർട്ഫിലിമും, ബി സി എ വിഭാഗം വിദ്യാർത്ഥികളുടെ ഷോർട്ഫിലിമും വേദിയിൽ റിലീസ് ചെയ്യുകയും ചെയ്തു.

അഭിനന്ദനങ്ങൾ ......   
കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ  ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജോസഫ്  സ്കറിയയ്ക്ക്  അഭിനന്ദനങ്ങൾ....  

പ്രകൃതി സംരക്ഷണത്തിനായി കോളേജ് വിദ്യാർത്ഥികൾ

ചെറുപുഴ: നവജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന നവജ്യോതി വാണ്ടർലസ്റ്റ് ടൂറിസം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചെറുപുഴ പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ  തിരുനെറ്റിക്കല്ലിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. ധാരാളം ആളുകൾ ഓരോ ദിവസവുമെത്തുന്ന തിരുനെറ്റിക്കല്ലിൽ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും നിക്ഷേപിക്കാൻ സൗകര്യം ഇല്ലായിരുന്നു.  ഈ സാഹചര്യത്തിലാണ് നവജ്യോതി കോളേജ് മാനേജ്മെൻ്റിൻ്റെ സഹായത്തോടെ കോളേജിൽ പ്രവർത്തിക്കുന്ന ടൂറിസം ക്ലബ്ബ് വിദ്യാർത്ഥികൾ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചത്. പ്ലാസ്റ്റിക് വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാതെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുക എന്ന വലിയ സന്ദേശമാണ് ഭാവി വാഗ്ദാനങ്ങളായ കോളേജ് വിദ്യാർത്ഥികൾ ഈ പ്രവർത്തനത്തിലൂടെ സമൂഹത്തിന് കൈമാറുന്നത്.
പ്രോഗ്രാമിന് ടൂറിസം ക്ലബ്ബ് കോർഡിനേറ്റർ ഒലിവിയ വിൻസെൻ്റ്, ഡെപ്യൂട്ടി കോർഡിനേറ്റർ സാന്ത്വന ഭാസ്ക്കർ എന്നിവർ നേതൃത്വം നൽകി.

അഭിന്ദനങ്ങൾ .....
 കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ  മെഹന്ദിയിടൽ മത്സരത്തിൽ മൂന്നാം  സ്ഥാനം കരസ്ഥമാക്കിയ സുവൈബതുൽ ഹസ്‌നയ്ക്കും അനശ്വരയ്ക്കും അഭിനന്ദനങ്ങൾ .....

അഭിനന്ദനങ്ങൾ ....

YUVAM നവജ്യോതി കോളേജ്  മീഡിയ സെൽ,  ARMADA കോളേജ്ഡേയോട് അനുബന്ധിച്ചു നടത്തിയ  റീൽ മേക്കിങ് മത്സരത്തിൽ  വിജയികളായ   തോമസ് പി ജെ , മുഹമ്മദ് ഷെഫീഖ് , ആൽവിൻ മാത്യു എന്നിവർക്ക് അഭിനന്ദനങ്ങൾ .... 

ARMADA 2K25'- കോളേജ് ഡേ 2025

നവജ്യോതി  കോളേജും   CONFIANZA സ്റ്റുഡന്റസ്  യൂണിയനും സംയുക്തമായി നടത്തിയ 'ARMADA 2K25'   കോളേജ് ഡേ പ്രോഗ്രാം ' ഫെബ്രുവരി 14,2025നു വൈകുന്നേരം  സിനിമ- നാടക സംവിധായകൻ ശ്രീ. ഗോപി കുറ്റിക്കോൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  കലാപരിപാടികൾക്ക് ശേഷം സൗത്ത് ഇന്ത്യയിലെ തന്നെ പ്രശസ്തമായ 'ILLAM'  ബാൻഡിന്റെ  Live  Musical Concert ഉം  സംഘടിപ്പിച്ചു .

ഡിപ്പാർട്ടമെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ്   (BCASA)  നവജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി 12 -02 -2025 നു സംഘടിപ്പിച്ച  E -Football  Tournament ൽ  വിജയിച്ചവർക്ക് ആശംസകൾ......

ആശംസകൾ ..

വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ വച്ചു  നടന്ന 'KARMANTA 2 K 25'  നാഷണൽ ലെവൽ മാനേജ്മെന്റ്  ഫെസ്റ്റിൽ  ഡ്രോയിങ്ങ്  മത്സരത്തിൽ വൈശാലി രവീന്ദ്രൻ , മെഹന്ദി ഇടൽ മത്സരത്തിൽ സുവൈബത്തുൽ  ഹസ്ന, അനശ്വര റ്റി , സിനിമാറ്റിക് ഡാൻസ്  മത്സരത്തിൽ റിഞ്ചു  കെ വിജയ്, സയന ജോൺ ,അൽവിന ആന്റോ, ആദിത്യ ബാബു ,ഡെൽന  മരിയ, സോനാ ബിനു , സാനിയ  ജോസഫ് , കോർപ്പറേറ്റ് ഫാഷൻ വാക് മത്സരത്തിൽ മുഹമ്മദ് ഷഫീഖ് ,സൂര്യ  ശങ്കർ ,മുഹമ്മദ് സഫ്വാൻ,  എവ് ലിൻ   റൂത് , ഡെബോറ ജോയി, അന്നമോൾ, മുഹമ്മദ് ഷാമിൽ,ആൽബർട്ട് ജോർജ് തുടങ്ങിയ വിദ്യാർത്ഥികൾ  മികച്ച വിജയം കരസ്ഥമാക്കി.

കോട്ടയം ബി.സി.എം. കോളേജിൽ  വച്ച് നടന്ന  ഇരുപത്തി രണ്ടാമത്  സമന്വയ ഇന്റർനാഷണൽ കോൺഫറൻസ് 2025 - ന്റെ ഭാഗമായി നടത്തിയ  തെരുവ് നാടക (കോമരം) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി  നവജ്യോതി കോളേജിലെ  ബി .എസ്സി സൈക്കോളജി,  സോഷ്യൽ വർക്ക് ഡിപ്പാർട്ടമെന്റിലെ വിദ്യാർത്ഥികൾ ....

പി ജി ഡിപ്പാർട്ടമെന്റ് ഓഫ് ഇംഗ്ലീഷ് കോളേജ്  ഓഡിയോ വിഷ്വൽ  റൂമിൽ വച്ച്   വിദ്യാർത്ഥികൾക്കായി 'CINEMAX'  എന്നപേരിൽ സിനിമ പ്രദർശനം സംഘടിപ്പിച്ചു .

Blood is Red  കൂട്ടായ്മ (BIRK) കണ്ണൂർ  ജില്ലാ കമ്മിറ്റി, നവജ്യോതി കോളേജ് എൻ.എസ്. എസ്   യുണിറ്റ് നമ്പർ   56 ഉം സംയുക്തമായി  ഫെബ്രുവരി 3-ാം തീയ്യതി കോളേജ്  സെമിനാർ ഹാളിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

WEALTH  WISE  എന്ന പേരിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI )യും , പി  ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സും  ഡിപ്പാർട്ടമെന്റ്  ഓഫ്  മാനേജ്‌മെന്റ്   സ്റ്റഡീസും  സംയുക്തമായി ഒരു  വെബ്ബിനാർ (An Awareness Programme about Importance of Investments and Savings) സംഘടിപ്പിച്ചു. NSE  ട്രെയിനർ  ശ്രീ. ആന്റോ ജോസ്  ക്ലാസ്സിന്  നേതൃത്വം നൽകി.

ദേവഗിരി കോളേജിൽ വച്ച് നടന്ന  ദേശീയ  സെമിനാറിന്റെ (COLLABRE '25) ഭാഗമായി നടത്തിയ തെരുവ് നാടക മത്സരത്തിൽ  ഒന്നാം സ്ഥാനം (കാടിന്റെ പാട്ട്) കരസ്ഥമാക്കി നവജ്യോതി കോളേജിലെ ബി.എസ്‌സി  സൈക്കോളജി, സോഷ്യൽ വർക്ക്  ഡിപ്പാർട്മെന്റിലെ കുട്ടികൾ.... 

നവജ്യോതിയിൽ ഇനി IT പാർക്കും

        ചെറുപുഴ നവജ്യോതി കോളേജ് അടിസ്ഥാന സൗകര്യങ്ങൾ വിട്ടുനൽകിയപ്പോൾ പഠിച്ച ക്യാമ്പസിൽ  ToScroll Technologies എന്ന പേരിൽ ഐ ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി  തുടങ്ങി പൂർവ്വ വിദ്യാർത്ഥി  അബിൻ മൈക്കിൾ.അപൂർവമായി ലഭിച്ച ഈ ഭാഗ്യത്തിന് കോളേജ് അങ്കണത്തിൽ തിരിതെളിഞ്ഞപ്പോൾ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് ട്രാൻസ്‌പോർട് എഡ്യൂക്കേഷൻ ലീഡ്  റൂത്ത് ഫ്രാൻസിസ് ആണ്. ചെറുപുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബഹു:കെ എഫ് അലക്സാണ്ടർ കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സ്വിച്ച് ഓൺ കർമം നിർവഹിച്ചു.നവജ്യോതി കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട്, ഡയറക്ടർ ഫാ. സിജോയ് പോൾ, ബർസാർ ഫാ. അരുൺ ജെയിംസ്, പ്രിൻസിപ്പൽ ഡോ. കെ കെ സോമശേഖരൻ, ബി.ബി.എ വിഭാഗം മേധാവി ഷിജോ ജോസ്, ബി.സി.എ വിഭാഗം അധ്യാപകർ,വിദ്യാർത്ഥികൾ എന്നവർ ചടങ്ങിന് നിറസാന്നിധ്യമായി.ഈ സംരംഭത്തിനു നവജ്യോതി കോളേജ് ഇടം നൽകിയപ്പോൾ ഇവിടെ പഠിക്കുന്ന ബി.സി.എ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പമുള്ള തൊഴിൽ പരിശീലനത്തിനും, ഐ ടി മേഖലയിലെ ആഡ് ഓൺ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സാധ്യത വർധിക്കുകയും ചെയ്യും.യുവജനങ്ങൾ തൊഴിലിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ,  വിദേശികളെ ഉപഭോക്താക്കളാക്കി യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്നതും കമ്പനിയുടെ ലക്ഷ്യമാണ്.ചടങ്ങിന് ശേഷം ലോജിസ്റ്റിക്സ് പഠിക്കുന്ന നവജ്യോതി കോളേജിലെ വിദ്യാർത്ഥികളുമായി റൂത്ത് ഫ്രാൻസിസ് സംവദിക്കുകയും, കോഴ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്  (LISSAH)  കൈതപൊയിൽ , കോഴിക്കോട് വച്ച്  നടന്ന ഇന്റർ കോളേജിയറ്റ്   ഫെസ്റ്റിൽ (LISSAURA '25 ) ഓവർഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി നവജ്യോതി കോളേജ്... 

ഐ. ക്യു. എ. സിയും , പി.ജി ഡിപ്പാർട്ടമെന്റ്  ഓഫ് കോമേഴ്സും  സംയുക്തമായി "SADGAMAYA – Effective  Mentor- Mentee  Relationship : A Practical Approach." എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ  ഡോ . കെ .കെ സോമശേഖരൻ ഉദ്ഘാടനം  ചെയ്ത  ചടങ്ങിൽ ഐ. ക്യു. എ. സി കോർഡിനേറ്റർ  ശ്രീമതി. സിംന സൈമൺ  സ്വാഗതം ആശംസിച്ചു സംസാരിച്ചു.  പി.ജി ഡിപ്പാർട്ടമെന്റ്  ഓഫ് കോമേഴ്സ് വിഭാഗം തലവൻ ശ്രീ. മാത്യു എം ജെ ക്ലാസ്സുകൾക്ക്  നേതൃത്വം  നൽകി .

ഇംഗ്ലീഷ് ഡിപ്പാർട്മെന്റും ഇങ്ക്ജേൺ  ക്ലബ്ബും സംയുക്തമായി   കുണ്ടംതടം  ഏയ്ജെൽ ഹോം സ്പെഷ്യൽ  സ്കൂളിലെ വിദ്യാർത്ഥികൾക്കായി  ഔട്ട്റീച്   പ്രോഗ്രാം  സംഘടിപ്പിച്ചു .

11 -01 -2025  ശനിയാഴ്ച്ച നവജ്യോതി കോളേജിൽ വച്ച്  ലയൺസ്‌  ക്ലബ്ബിന്റെ നേതൃത്വത്തിൽ  എസ് .എസ് .എൽ.സി , ഹയർ  സെക്കണ്ടറി  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി  കരിയർ ഗൈഡൻസ്  ക്ലാസ് നടത്തി .