Programme Officer
DEPT. OF MALAYALAM
Secretary
The selection process for the new NSS volunteers is beginning on 5th December 2020. Those who like to join NSS unit of the college shall report to Programme Officer.
Upcoming Programmes
കോളേജ് എൻ. എസ്. എസ് യൂണിറ്റ് , വിദ്യാർത്ഥികൾക്കായി ബ്ലഡ് സ്റ്റം സെൽ ട്രാൻസ്‌പ്ലാറ്റേഷനെക്കുറിച്ചും അതിൽ രജിസ്റ്റർ ചെയ്താലുള്ള ഗുണങ്ങളെക്കുറിച്ചും ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആർദ്ര മാനുവൽ, ചൈതന്യ കെ (സീനിയർ അസ്സോസിയേറ്റ്, DKMS ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 56, ഡോക്ടഴ്സ് ഡേയോടനുബന്ധിച്ചു ചെറുപുഴ സെന്റ്. സെബാസ്ററ്യൻസ് ആശുപത്രി , ചെറുപുഴ ലീഡർ ആശുപത്രി, ചെറുപുഴ സഹകരണ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് സമ്മാനങ്ങളും ആശംസാകാർഡും നൽകി ആദരിച്ചു.
വായനാ വാരാചരണത്തിന്റെ ഭാഗമായി നവജ്യോതി കോളേജ് എൻ എസ് എസ് , യൂണിറ്റ് നമ്പർ 56, ചെറുപുഴ ജാനകിമെമ്മോറിയൽ യു .പി സ്കൂളിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
നവജ്യോതി കോളേജ് എൻ എസ് എസ് , യൂണിറ്റ് നമ്പർ 56 ന്റെയും മുനയംകുന്നു ആയുർജ്യോതി സമഗ്രസൗഖ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ. വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ ഡോ. ഫാ ജിനേഷ് സിറിയക് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. കെ കെ. സോമശേഖരൻ, കോളേജ് ഡയറക്ടർ ഡോ. ഫാ . സിജോയ് പോൾ, ആയുർജ്യോതി ചെയർമാൻ മാത്യു ജെ പെരിങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. മുനയംകുന്ന് വെൽനെസ് സെന്ററിലെ ഡോ . ആർ.എം സുവർണ്ണ യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ജൈവ കർഷക മേഖലയിലെ പ്രമുഖ വ്യക്തികളെയും കർഷകരെയും ചടങ്ങിൽ വച്ച് ആദരിച്ചു.
കോളേജ് എൻ.എസ്.എസ് യൂണിറ്റ് നമ്പർ 56, ലോക സംഗീത ദിനത്തോടനുബന്ധിച്ചു ബിരിയാണി ബാൻഡിലൂടെ സംഗീതലോകത്തു അതുല്യമായ സംഭാവന നൽകുന്ന നവജ്യോതി കോളേജ് പൂർവ്വ വിദ്യാർത്ഥി മുഹമ്മദ് റാഫിയെ ആദരിച്ചു.
ചെറുപുഴ നവജ്യോതി കോളേജ് എൻഎസ്എസ് യൂണിറ്റ് 56 ന്റെ നേതൃത്വത്തിൽ കോലുവള്ളി പുഴയുടെ തീരം ശുചീകരിച്ചു.ഇരുപത്തിയഞ്ചോളം വോളണ്ടിയേഴ്സ് ചേർന്ന് പ്ലാസ്റ്റിക് കവറുകളും, ബോട്ടിലുകളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് നദീതീരം ശുചീകരിച്ചു. പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ ബി, രജിത കെ, ഫാ.ജോസ് താമരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
നവജ്യോതി കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ചെറുപുഴ അങ്കണവാടി കുട്ടികളോടൊപ്പം ശിശുദിനം ആഘോഷിച്ചു.കുട്ടികൾക്കായി വിവിധ കലാപരിപാടികളും ഗെയിമുകളും സംഘടിപ്പിക്കുകയും ശിശുദിന റാലിയിൽ പങ്കെടുക്കുകയും ചെയ്തു.
നവജ്യോതി കോളേജ് എൻ.എസ്.എസ് വളണ്ടിയേഴ്‌സിനായി കോളേജിൽ വച്ചു നടന്ന ദ്വിദിന സഹവാസ ക്യാമ്പ് കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു . കോളേജ് ഡയറക്ടർ ഫാ. സിജോയ് പോൾ ആശംസയും, പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ ബി സ്വാഗതവും , അനുപ്രിയ നന്ദിയും അർപ്പിച്ചു സംസാരിച്ചു. ശ്രീ.അർജുൻ രാജീവ് (എൻ.എസ്.എസ് സ്റ്റേറ്റ് സെൽ ടിം മെമ്പർ),ഫാ. അരുൺ ജെയിംസ് (അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് നവജ്യോതി കോളേജ് എൻ എസ് എസ് യൂണിറ്റ് 56ന്റെ നേതൃത്വത്തിൽ കോലുവള്ളി ടൗൺ ശുചീകരണം നടത്തി. വാർഡ് മെമ്പർ ജോയ്സി ഷാജി പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാര വ്യവസായി ഏകോപന സമിതി കോലുവള്ളി യൂണിറ്റ് പ്രസിഡന്റ് ജോയ്സ്, കോളേജ് ബർബാർ ഫാ. അരുൺ ജെയിംസ്,പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ ബി, സെക്രട്ടറി അനുപ്രിയ സുരേഷ് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ് ദിനത്തോടനുബന്ധിച്ചു നവജ്യോതി കോളേജ് എൻ.എസ്. എസ് വളണ്ടിയേഴ്‌സ് പ്രോഗ്രാം ഓഫീസർ ശ്രീമതി മഞ്ജുഷ കെ. ബിയുടെ നേതൃത്വത്തിൽ കടുമേനി ഹോളി ഫാമിലി വൃദ്ധ സദനം സന്ദർശിച്ചു.
നവജ്യോതി കോളേജ് എൻ. എസ്. എസ് യൂണിറ്റും ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ ജില്ലാ കമ്മറ്റിയും സംയുക്തമായി ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . കോളേജ് മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു .ഫാ.അരുൺ ജെയിംസ്, ഫാ. സിജോയ് പോൾ , പ്രിൻസിപ്പാൾ ഡോ . കെ കെ സോമശേഖരൻ, പ്രോഗ്രാം ഓഫീസർ മഞ്ജുഷ കെ.ബി , ബിഐആർകെ കാസർഗോഡ് ജില്ലാ കമ്മിറ്റി ജോ. സെക്രട്ടറി ബിജു കാലിച്ചാമരം , എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വി.പി വിഷ്ണുദാസ് എന്നിവർ സംസാരിച്ചു .