ഐ. ക്യു. എ. സിയും , പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സും സംയുക്തമായി "SADGAMAYA – Effective Mentor- Mentee Relationship : A Practical Approach." എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ . കെ .കെ സോമശേഖരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ. ക്യു. എ. സി കോർഡിനേറ്റർ ശ്രീമതി. സിംന സൈമൺ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പി.ജി ഡിപ്പാർട്ടമെന്റ് ഓഫ് കോമേഴ്സ് വിഭാഗം തലവൻ ശ്രീ. മാത്യു എം ജെ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി .
നവജ്യോതി വുമൺ പുരസ്കാർ -
2024-25 വർഷത്തെ നവജ്യോതി വുമൺ പുരസ്കാരത്തിന് കോമേഴ്‌സ് വിഭാഗം അധ്യാപിക ശ്രീമതി. മഹിമ ബോബൻ അർഹയായി.
അഭിനന്ദനങ്ങൾ .........
കണ്ണൂർ യൂണിവേഴ്സിറ്റി ഫോർത് സെമസ്റ്റർ എം.കോം പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ ......
പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് Developing Soft Skills among Young Undergraduates എന്ന വിഷയത്തിൽ നാഷണൽ വർക്ഷോപ് സംഘടിപ്പിച്ചു. ഡോ. രജനി സുരേഷ്(Associate Professor & Dean, School of Business & Management, St. Aloysius Deemed to be University Mangaluru) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
നവജ്യോതി കോളജ് പി ജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് , "EDUCONNECT - INTRODUCTION TO BANKING SECTOR" എന്ന വിഷയത്തിൽ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥികളായ അനുപ്രിയ സുരേഷ്, അജയ് തോമസ് എന്നിവർ ചെറുപുഴ ജെ എം യു പി സ്കൂളിലെ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.