ഡിപ്പാർട്ടമെന്റ് ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസ് (BCASA) നവജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി 12 -02 -2025 നു സംഘടിപ്പിച്ച E -Football Tournament ൽ വിജയിച്ചവർക്ക് ആശംസകൾ......
നവജ്യോതി കോളേജ് കമ്പ്യൂട്ടർ സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ MERN STACK DEVELOPMENT എന്ന വിഷയത്തിൽ 'STACKHACKS ' എന്ന പേരിൽ ഓൺലൈൻ വർക്ഷോപ് സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും നിലവിൽ ഇൻഫോപാർക്കിൽ Ayatta Commerce എന്ന കമ്പനിയിൽ ജൂനിയർ സോഫ്റ്റ്‌വെയർ ആയി ജോലിചയ്യുന്ന അലൻ സിബിയാണ് റിസോഴ്സ് പേഴ്സനായി എത്തിയത് .
ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടിക്കടവ് വച്ച്നടന്ന National Level I T Fest - "INSPIRO 26" - കോളേജിലെ ബാച്ച്ലർ ഓഫ് കമ്പ്യൂട്ടർ സ്റ്റഡീസിലെ വിദ്യാർത്ഥികൾ over all ചാംപ്യൻഷിപ് കരസ്ഥമാക്കി.
കോ- ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് പിലാത്തറയിൽ വച്ചു നടന്ന രണ്ടു ദിവസത്തെ നാഷണൽ സെമിനാറിൽ "Ethical & Social Implication of AI" - എന്ന വിഷയത്തിൽ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി അദ്വൈത് കുമാർ കെ എം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നവജ്യോതി കോളേജ് ചെറുപുഴയും MACFAST കോളേജ് തിരുവല്ലയും സംയുക്തമായി ചേർന്ന് ദേശീയ തല പൈതൺ ശില്പശാല കോളേജിൽ വച്ച് നടത്തി. കോളേജ് ഡയറക്ടർ ഫാദർ സിജോയ് പോൾ ശില്പശാല ഉത്ഘാടനം ചെയ്തു. മാക്ഫസ്റ് കോളേജിലെ ടി ജി തോമസ്, സ്റ്റീഫൻ ജെയിംസ് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ കോളേജുകളിൽ നിന്നായി നാൽപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശില്പശാലയുടെ സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. കെ കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. കമ്പ്യൂട്ടർ സ്റ്റഡീസ് വകുപ്പ് അധ്യക്ഷ ആനി സുഫലാമ്മ , IQAC കോർഡിനേറ്റർ സിംന സൈമൺ, ലിജോ കോശി,കുമാരി കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു.