NavaJyothi College

ദേവഗിരി കോളേജിൽ വച്ച് നടന്ന  ദേശീയ  സെമിനാറിന്റെ (COLLABRE '25) ഭാഗമായി നടത്തിയ തെരുവ് നാടക മത്സരത്തിൽ  ഒന്നാം സ്ഥാനം (കാടിന്റെ പാട്ട്) കരസ്ഥമാക്കി നവജ്യോതി കോളേജിലെ ബി.എസ്‌സി  സൈക്കോളജി, സോഷ്യൽ വർക്ക്  ഡിപ്പാർട്മെന്റിലെ കുട്ടികൾ.... 

തെരുവുനാടകം

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി ബി. എസി. സൈക്കോളജി, സോഷ്യൽ വർക്ക് വിഭാഗവും  സംയുക്തമായി തെരുവുനാടകം  സംഘടിപ്പിച്ചു.

ഫീൽഡ് വിസിറ്റിന്റെ ഭാഗമായി നവജ്യോതി കോളേജ് ബിഎസ്സി സൈക്കോളജി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മണിപ്പാൽ അനാട്ടമി ആൻഡ് പാത്തോളജി മ്യുസിയം സന്ദർശിച്ചു .

വിദ്യാഭ്യാസ മേഖലയ്ക്ക് തുടക്കം കുറിച്ച് നവജ്യോതി കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സൈക്കോളജി ലാബ് ഉദ്ഘാടനം നടത്തി . മാനസികാരോഗ്യ പഠനത്തിനും പ്രായോഗിക പരിശീലനത്തിനും പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഈ ലാബ് . പ്രശസ്ത മന:ശാസ്ത്ര  വിദഗ്ധനും   ഫാമിലി കൗൺസിലറുമായ റവ.ഫാ.മാത്യു അക്കുട്ട്  ലാബിന്റെ പ്രവർത്തനം ഉദ്ഘാടനം നടത്തി. കോളേജ് പ്രിൻസിപ്പൾ ഡോ.കെ.കെ സോമശേഖരൻ, ഡയറക്ടർ ഫാ.സിജോയി പോൾ, മാനേജർ ഫാ. ജോസഫ് ചാത്തനാട്ട് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. മന:ശാസ്ത്ര പഠനങ്ങൾക്കും, പരീക്ഷണങ്ങൾക്കും ഉപയോഗപ്രദമായ പുതിയ സാങ്കേതിക വിദ്യകളാണ് ഈ ലാബിൽ ഒരുക്കിയിട്ടുള്ളത്. ഡിപ്പാർട്ട്മെൻറ് മോധാവി ഫാ.ബിനോയി വാഴയിൽ കോ ഓർഡിനേറ്റേഴ്സ് വിസ്മയ മരിയ, ജെയ്മി ജോൺസൺ പരിപാടികൾക്ക് നേതൃത്വം നൽകി.

നവജ്യോതി കോളേജിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ലോക മാനസികാരോഗ്യദിനാചരണം നടത്തി. മാസസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ ഒരു വ്യക്തിക്ക് മാനസികാരോഗ്യത്തോടെ ജീവിക്കാൻ സാധിക്കും എന്ന് ആശംസപ്രസംഗത്തിലൂടെ പ്രിൻസിപ്പൽ   ഡോ. കെ.കെ സോമശേഖരൻ, ഡയറക്ടർ ഫാ.സിജോയി പോൾ കുട്ടികളെ ഉദ്ബോധിപ്പിച്ചു. തുടർന്ന് ബി.എസ്.ഡബ്ലൂ വിദ്യാർത്ഥികളുടെ നേത്യത്വത്തിൽ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ട ആവശ്യകത ഉൾക്കൊള്ളുന്ന മൈം, ഫ്ലാഷ് മോമ്പ്,  അവതരിപ്പിച്ചു. ഡിപ്പാർട്ട്മെൻറ്റ് മേധാവി ഫാ.ബിനോയി വാഴയിൽ കോർഡിനേറ്റേഴ്സായ ജെയ്മി ജോൺസൺ, വിസ്മയ മരിയ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

കോളേജിലെ  ബാച്‌ലർ ഓഫ് സോഷ്യൽ വർക്ക്, സൈക്കോളജി  വിഭാഗം  വിദ്യാർത്ഥികൾ പെരിങ്ങോം മാക്സ് മൈൻഡ് റീഹാബിലിറ്റേഷൻ സെന്റർ  സന്ദർശിച്ചു .